ആഴങ്ങളുടെ വിളി

 ആഴങ്ങളുടെ വിളി

കടലിൻ നീലിമ മിഴികളെ വിളിച്ചു,
തിരമാല രഹസ്യം കരയിൽ ചൊല്ലി,
അറിയാത്ത ലോകം കൈകൾ നീട്ടി,
യാത്രയ്ക്ക് മനസ്സ് ഒരുങ്ങിനിന്നു.

മുത്തുകൾ നിശ്ശബ്ദം കാത്തിരുന്നു,
പവിഴങ്ങൾ നിറങ്ങളാൽ തിളങ്ങിനിന്നു,
ഓളങ്ങൾ താളമായി മുഴങ്ങിവന്നു,
പ്രകൃതി വിസ്മയം തുറന്നുകാട്ടി.

ധൈര്യം ആഴങ്ങൾ തേടി ഇറങ്ങി,
അനുഭവം നിധികൾ കണ്ടെത്തി,
അറിവ് വെളിച്ചമായി തെളിഞ്ഞുനിന്നു,
ജീവിതം അർത്ഥമായി വിരിഞ്ഞു.

ജീ ആർ കവിയൂർ 
26 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത