ലക്ഷ്മണായനം
ലക്ഷ്മണായനം
രാമതൻ പ്രാണനായ് വാഴും ലക്ഷ്മണൻ,
സാഹോദര്യത്തിൻ തിളങ്ങും ദീപകം.
അനന്തൻ തന്നുടെ അവതാരമായ്,
ഭൂമിയിൽ വന്നു പിറന്ന പുണ്യവാൻ.
ദശരഥ ഭൂവനത്തിൽ കാതലായ്,
മാതാവാം സുമിത്ര തൻ പുത്രനായ്,
വിശ്വാമിത്രന്റെ യാഗം കാക്കുവാൻ,
ബാല്യത്തിൽത്തന്നെ വീര്യം കാട്ടിനാൻ.
അഭിഷേകം മുടങ്ങിയ നാളതിൽ,
കോപത്താൽ ലക്ഷ്മണൻ ജ്വലിച്ചുവെങ്കിലും,
ശ്രീരാമൻ നൽകിയ ലക്ഷ്മണോപദേശം,
ശിരസ്സാവഹിച്ച ശാന്തനായ് മാറി അവൻ.
രാജ്യ സുഖങ്ങളും പ്രിയ പത്നിയാം,
ഊർമ്മിള തന്നുടെ നിസ്തുല സ്നേഹവും,
മാതാപിതാക്കളെയും ദൂരവെ വെടിഞ്ഞു,
രാമനൊപ്പം വനയാത്ര പുറപ്പെട്ടു.
രാമനെ ദശരഥനായും, സീതയെ
മാതാവായ സുമിത്രയായും കാക്കുവാൻ,
അമ്മയേകിയ ആ പുണ്യ മന്ത്രം,
നെഞ്ചിലേറ്റിയാണ് വനത്തിൽ വാണത്.
പഞ്ചവടിയിലെ സുന്ദര തീരത്ത്,
മനോജ്ഞമായൊരു പർണ്ണശാലയവൻ,
കരവിരുതാലെ പണിതു നൽകി സദാ,
ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും വാഴുവാൻ.
രാപ്പകലില്ലാതെ ഉറക്കമൊഴിച്ചവൻ,
വില്ലുമേന്തി കാവൽക്കാരനായ് നിന്നു.
കാട്ടിലെ വന്യത തട്ടാതെ കാത്തു,
രാമനിലെപ്പോഴും നിഴലായ് പടർന്നു.
നയതന്ത്രജ്ഞനായ് മാറി യുദ്ധത്തിൽ,
വാനരപ്പടയെ ഒപ്പം കൂട്ടുവാൻ.
രാമന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ,
പ്രായോഗിക ബുദ്ധിയാൽ കൂടെ നിന്നുപോയ്.
സ്വന്തമായ് യാതൊന്നും ഇച്ഛിക്കാതെവൻ,
ത്യാഗത്തിൻ മൂർത്തിയായ് ജീവിച്ചു ഭൂമിയിൽ.
രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നു,
ഈ ലക്ഷ്മണൻ തൻ പുണ്യ ജീവചരിതം.
ജീ ആർ കവിയൂർ
23 06 2026
(തിരുവല്ല, കവിയൂർ)

Comments