വലക്കണ്ണികളിലെ ആയുസ്സ്
വലക്കണ്ണികളിലെ ആയുസ്സ്
ആഴക്കടലിൻ നീലിമയിൽ,
നീന്തിത്തുടിച്ചൊരു ചെറുജീവൻ.
ചെറിയൊരു ജന്മം, കൊച്ചുസുഖം,
അറിയാതൊഴുകും ജലകണിക.
മാടിവിളിച്ചൊരു വലക്കണ്ണിൽ,
വീണുപോയവന്റെ ആയുസ്സ്.
മനുഷ്യന്റെ കൈകൾ കവർന്നെടുത്തു,
ആ കൊച്ചു ജീവന്റെ സ്പന്ദനം.
പ്രകൃതി തൻ നിയമം വിചിത്രമല്ലോ,
ഒന്നു മറ്റൊന്നിൻ ആഹാരം.
ഇന്നവൻ പോയി, നാളെ നമ്മൾ,
എല്ലാം പ്രകൃതി തൻ ലീലകൾ.
വലകൾ ഉയരുമ്പോൾ തീരുന്നൂ,
ഒരു ചെറിയ മീനിൻ കഥയവിടെ.
വന്നുപോവുന്നീ ജന്മങ്ങൾ,
ഈ കടൽ പോലെ അനന്തമീ ലോകം.
ജീ ആർ കവിയൂർ
03 06 2026
(തിരുവല്ല, കവിയൂർ)

Comments