വെളിച്ചത്തിന്റെ വരികൾ

വെളിച്ചത്തിന്റെ വരികൾ

പുലരിയുടെ ആദ്യ കിരണങ്ങൾ,
ജാലകവഴി ഒഴുകിയെത്തി.
ഇരുളിന്റെ മടിത്തട്ടുകളിൽ,
വെളിച്ചം വരികൾ എഴുതി.

മരച്ചില്ലകളുടെ നിഴലുകളിൽ,
സ്വർണ്ണനിറം പടർന്നുനിന്നു.
പുതിയ ദിവസത്തിന്റെ ശ്വാസം,
ഭൂമിയിലാകെ നിറഞ്ഞൊഴുകി.

ഓരോ തെളിച്ചരേഖയിലും,
പ്രതീക്ഷ പൂത്തുലഞ്ഞിരുന്നു.
വെളിച്ചത്തിന്റെ വരികളിലൂടെ,
ജീവിതം മുന്നോട്ട് നടന്നു.

ജീ ആർ കവിയൂർ 
06-06-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം