ശ്രുതി മീട്ടുന്ന സഹാന

ശ്രുതി മീട്ടുന്ന സഹാന

പലവുരു വന്നു വിളിച്ചിട്ടും നിൻ
പരിഭവ പിണക്കങ്ങൾ തീരുന്നില്ല 
പാടാം നിനക്കായ് ഒരു ഗീതകം
പവിഴം പൂത്തുലഞ്ഞു പരിമളം പടരുന്നു 

സന്താപമൊക്കെ അകലട്ടെ സന്തതം
സഹതാപത്തോടെ മൂളാം നിനക്കായ്
സഹാനയിലോരു പ്രണയാതുരമാമം 
സപ്ത സ്വരഗതിയിലായ് ശ്രുതി മീട്ടാം 

ഹരി കാമ്പോജി രാഗത്തിൻ്റെ ജന്യമേ...
സ രി ഗ മ പ മ ധ നി സ...
സ നി ധ പ മ ഗ മ രി ഗ രി സ...
ആരോഹണം അവരോഹണം പാടുക മനമേ,

മനസ്സിലെ സങ്കടം മാറിടാനായ്
മലർമഴ പോലെ നീ പെയ്തിടൂ...
ഇനിയുള്ള കാലം നമുക്കായെന്നും
ഈ രാഗമഴയിൽ നനഞ്ഞിടാം...

തീരട്ടെ പരിഭവം... മായട്ടെ പിണക്കം...
പാടാം നിനക്കായ് ഈ ഗീതകം...

ജീ ആർ കവിയൂർ 
14 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത