നിത്യ തൊഴിൽ അഭ്യാസം
നിത്യ തൊഴിൽ അഭ്യാസം
ചഞ്ചലമാകും മനസ്സിലെ ചിന്തകൾ,
വാനരനെപ്പോൽ തുള്ളിച്ചാടുമ്പോൾ,
വഴിയിലെ കാഴ്ചകൾ വാങ്മയ ചിത്രമായ്,
കവിത തൻ ഈരടിയായി മാറുന്നു.
നൂറിന്റെ ചില്ലറ ചോദിച്ചു ചെന്നപ്പോൾ,
പേപ്പർ വിരിച്ചൊരു പാത്രത്തിനുള്ളിൽ നിന്ന്,
മുന്നിൽ വാരിയിട്ട നാണയത്തുട്ടുകൾ,
എണ്ണിത്തീർത്തപ്പോൾ അത്ഭുതമായി മാറി.
'നിത്യാഭ്യസി ആനയെ എടുക്കും' എന്ന പോൽ,
പഴമൊഴി സത്യമായ് മുന്നിൽ തെളിയുന്നു.
പരിശീലനത്തിന്റെ കരുത്താണ് ആ കൈകളിൽ,
നമ്മൾ പകയ്ക്കുന്ന വേഗതയേകിയത്.
തുടരും അഭ്യാസത്താൽ ഏതും നേടാം എന്നപോൽ,
പ്രവർത്തി തൻ പെരുമയിൽ എല്ലാം അടങ്ങുന്നു.
കർമ്മം ചെയ്യുക പ്രയത്നം തുടരുക,
പ്രവർത്തി തന്നെയല്ലേ പ്രപഞ്ചത്തിൻ ദൈവം!
രചന
ജി ആർ കവിയൂർ
19 06 2026
(തിരുവല്ല, കവിയൂർ)

Comments