മൊഴിമുത്തുകൾ

മൊഴിമുത്തുകൾ 

ഓ ഓ ഓ ഓഹോ... ആ ആ ആ ആഹാ... ഹ 

കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ,
കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം.

കണ്ണുനീർ പൊഴിഞ്ഞു ചിദാകാശത്തിൽ നിന്നും,
കാവ്യനീതിയിലൊഴുകി വന്നു വെറുമീ
കടലാസിൽ പടർന്നു നീലസാഗരം പോലെ,
കലർപ്പില്ലാതെ മൊഴിമുത്തായി ചിതറിവീണു.

കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ,
കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം.

കണ്ടുനിന്നവർ മനസ്സിലാക്കിയില്ലൊരിക്കലും,
കാഴ്ചയിൽ കവിയുന്ന മാനസമിതൊന്നും;
കൺകാഴ്ചകൾ പകർത്തി നടന്നു നീങ്ങിടവേ,
കാലത്തിൻ കറുത്ത തിരശ്ശീലയിൽ കൺമറഞ്ഞുവല്ലോ.

കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ,
കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം.

കണ്ണാടിപോലെ ചിരിച്ചുനിന്നതിൻ ഉള്ളിലെ,
കാമ്യമാർന്ന ഭാവം കരുതിയില്ലാരും;
കാമിനി അവളും അറിഞ്ഞിട്ടും നടിച്ചില്ല,
കഴിവുകൾ കൊഴിഞ്ഞു ചില്ലകളിൽ പൂവിരിഞ്ഞില്ല.

കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ,
കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം.

ജീ ആർ കവിയൂർ 
12 06 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത