കാടിൻ്റെ കനവ്

 കാടിൻ്റെ കനവ് 




കാടിന്റെ കനിവായി പെയ്യുന്നൊരുമ്മകൾ,
ഭൂമിക്കു കാവലായ് മാറും വസന്തങ്ങൾ.
പണ്ടുള്ളോർ കാത്തുപോന്നൊരാ നല്ലറിവുകൾ,
നെഞ്ചോടു ചേർക്കാം നമുക്കിനി എന്നും.

കാട്ടിലെ ചോലയും കാറ്റിലെ പാട്ടുകളും,
ജീവൻ പുലർത്തുന്ന പുണ്യ പ്രവാഹങ്ങൾ.
പ്രകൃതി തൻ പച്ചപ്പിൽ അലിയുന്ന നേരത്ത്,
മനസ്സിൽ നിറയുന്നു ശാന്തി തൻ ഗീതങ്ങൾ.

വിപണിയും നാടും മറക്കുന്ന സത്യങ്ങൾ,
കാടിന്റെ മക്കൾ തൻ ജീവന സ്പന്ദനം.
അറിവിന്റെ ആഴങ്ങൾ മാഞ്ഞുപോകാതിരിക്കാൻ,
കൈകോർത്തു നിൽക്കാം പ്രകൃതിക്കായെന്നും.

നാളത്തെ ലോകത്തിനായി കരുതിവെക്കാം,
മണ്ണിലെ ഈ പച്ചിപ്പും ജീവന്റെ തുടിപ്പും.
കാടിന്റെ കാരുണ്യം നമ്മെ നയിക്കട്ടെ,
സ്നേഹത്തിൻ മായാത്ത ദീപകമായിന്നും.

ജി ആർ കവിയൂർ
30-05-2026 
(കവിയൂർ, തിരുവല്ല)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം