സംഗീതത്തിന്റെ സപ്തവർണം (ഗാനം)

 സംഗീതത്തിന്റെ സപ്തവർണം (ഗാനം)




ജൂൺ 21 ലോക സംഗീത ദിനമാണ്. ഭാഷയും ദേശവും സംസ്കാരവും അതിരുകളാക്കാതെ മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സർവലൗകിക ഭാഷയാണ് സംഗീതം. ശ്രുതിയും സപ്തസ്വരങ്ങളും രാഗവും താളവും ചേർന്ന് സൃഷ്ടിക്കുന്ന ഈ അത്ഭുതലോകത്തിന് ആദരമർപ്പിച്ചുകൊണ്ട് ഈ ഗാനശ്രമം.


സംഗീതത്തിന്റെ സപ്തവർണം (ഗാനം)


സംഗീതം മധുരമായ് മനസിൽ ഒഴുകും, ശ്രുതിയോടു ചേർന്നപ്പോൾ സ്വപ്നം വിരിയും, സപ്തസ്വര മുത്തുകൾ ഗീതം തീർക്കും, സൗരഭ്യം പോലെ അത് ജീവിതം നിറക്കും.

രാഗങ്ങൾ വിരിയുമ്പോൾ ഭാവം ഉണരും, താളങ്ങൾ ചേരുമ്പോൾ ചുവടുകൾ വിടരും, ഹൃദയത്തിൽ സന്തോഷം തിരമാല തീരും, നന്മയുടെ സന്ദേശം ലോകം നിറയും.

കാറ്റിനു സ്വന്തമായൊരു മൂളൽ ഉണ്ടേ, കടലിനു സ്വന്തമായൊരു ഗാനം ഉണ്ടേ, മഴത്തുള്ളി വീഴുമ്പോൾ ലയം പിറന്നേ, പ്രകൃതിയുടെ സംഗീതം ഭൂമിയിൽ മുഴങ്ങേ.

ഭൂമി, ജലം, അഗ്നി, കാറ്റ്, ആകാശം, അഞ്ചിലും മുഴങ്ങുന്നു നിത്യസംഗീതം, ജീവിതം സുന്ദരമാം ദിവ്യസമർപ്പണം, സംഗീതം തന്നെയല്ലോ സ്നേഹസന്ദേശം.

ജീ ആർ കവിയൂർ 
21 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത