ദച്ചുക്കുട്ടന്റെ ജനലരികിലെ ടൊറന്റോ

ദച്ചുക്കുട്ടന്റെ ജനലരികിലെ ടൊറന്റോ





ടൊറന്റോ നഗരത്തിൻ പന്ത്രണ്ടാം നിലയിൽ
ജനലരികിൽ ദച്ചുക്കുട്ടൻ നിൽപ്പുണ്ടേ!
താഴെ പോകും വണ്ടികളും ഗോ ട്രെയിനും കണ്ട്
കണ്ണും നട്ടു കൗതുകത്തിൽ നോക്കുന്നുണ്ടേ!

സിഎൻ ടവറും ദൂരെയുള്ള തടാകവും കണ്ട്
അത്ഭുതത്തിൽ ദച്ചുക്കുട്ടൻ നോക്കുന്നുണ്ടേ!
നാട്ടിലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും കാണാനായ്
വിഡിയോ കോളിൽ ഉമ്മകളും നൽകുന്നുണ്ടേ!

അച്ഛന്റെ കൈയും പിടിച്ച് ബീച്ചിലിറങ്ങി
മണലപ്പം ചുട്ടു കളിച്ച നാളുകളോർത്തു!
തണുപ്പുകാലം മാറി ഇന്ന് സ്പ്രിംഗ് വന്നപ്പോൾ
ദച്ചുക്കുട്ടൻ ജനലരികിൽ ചിരിച്ചു നിന്നു!


ചിരിച്ചു നിന്നു... ഉമ്മകൾ തന്നു...
നമ്മുടെ ദച്ചുക്കുട്ടൻ സ്മാർട്ടാണേ!
യി.

ജീ ആർ കവിയൂർ 
28 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം