കൂടെയുണ്ടാകണേ.
കൂടെയുണ്ടാകണേ.
ഒരു തേൻ തുള്ളിയായ്
നീ മെല്ലെ അടർന്നു വീണു
മനസ്സിൻ്റെ ആഴങ്ങളിൽ
പടർന്നു ഒഴുകും നേരം
താളുകൾ നനഞ്ഞോട്ടി
മഷി പടരുന്ന വേളകളിൽ
ചിന്തകളിൽ മാത്രമെന്തേ
ചിത്രറി വീഴുന്നു കണ്ണുനീർ
കാലത്തിൻ്റെ കയിപ്പുനീർ
കരുതി വച്ച ഈണങ്ങളും
കലർപ്പില്ലാതെ വിളിച്ചോതുന്നു
കവിയരുത് വാക്കിൻ നോവുകൾ
വഴി അറിയാതെ പാതിവഴിയിൽ
തളർന്നു നിൽക്കും നേരമെന്നിൽ,
വിധിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ
മറുപടിയില്ലാതെ ഉരുകുന്നു ഞാൻ.
കനലുകൾ എരിയും നെഞ്ചകത്തിലും
ഒരു തണുപ്പായ് പെയ്യുമെങ്കിൽ,
നാളത്തെ പുലരിതൻ വെട്ടമെങ്കിലും
കാവലായ് കൂടെയുണ്ടാകണേ.
ജീ ആർ കവിയൂർ
09 06 2026
Comments