നന്മ ഒഴിഞ്ഞ വീട്

 നന്മ ഒഴിഞ്ഞ വീട്



മുറ്റത്ത് കരിയിലകൾ നിറഞ്ഞു,
മന്ത്രങ്ങൾ കേൾക്കാത്ത പൂജാമുറി.
മൗനം പാലിച്ചു പുസ്തകങ്ങളും,
മണിനാവറ്റ് നിശ്ശബ്ദമായി

ഭരണികളും പാത്രങ്ങളും മൂകസാക്ഷികൾ,
ഭരണം ഒഴിഞ്ഞ് ശാന്തമായ വീട്.
ഭാരം താങ്ങാനില്ലാത്ത ഒഴിഞ്ഞ കട്ടിൽ.
അടുക്കളമുറ്റത്ത് പാൽക്കാരൻ,
മീൻകാരൻ, പച്ചക്കറിക്കാരൻ വിളിച്ചു.

പൂച്ച കരഞ്ഞു പാലിനായ്,
പട്ടി അലമുറയിട്ടോങ്ങി  
ശകാരങ്ങളും സ്നേഹവുമില്ല,
ശാന്തമായി കിടക്കും മുറികൾ.
ഘടികാരസൂചി തിരിഞ്ഞു കൊണ്ടിരുന്നു,
ഘനം നിറഞ്ഞ നിശ്ശബ്ദത എങ്ങും.

അണയാതെ കത്തും മനസ്സുമായ് നിന്നു,
അകലെ നിന്നും നറുനിലാവ് പോൽ...
അമ്മ ചിരിതൂകി നിന്നു കണ്ടു,
അറിയാതെ കൺ നിറഞ്ഞു പോയി!


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത