പിതൃപഞ്ചകം (പിതൃ സ്മരണം)
പിതൃപഞ്ചകം (പിതൃ സ്മരണം)
ആമുഖം (Preface)
ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ 'മാതൃപഞ്ചകം' കേട്ടപ്പോഴാണ്, അമ്മയുടെ തണലിനൊപ്പം തന്നെ ജീവന്റെ കാവലാളായി നിൽക്കുന്ന അച്ഛന്റെ സ്നേഹത്തെക്കുറിച്ച് ഒരു പുനർവിചിന്തനം ഉണ്ടായത്. ഗർഭപാത്രത്തിന്റെ അതിരുകളില്ലെങ്കിലും, സ്വന്തം മനസ്സ് എന്ന വിശാലമായ അക്ഷയപാത്രത്തിൽ മക്കൾക്കായി സ്നേഹമാം അമൃതം നിറയ്ക്കുന്ന ആളാണ് അച്ഛൻ. വെറുമൊരു ജീവന്റെ സ്രോതസ്സ് എന്നതിനപ്പുറം, സ്വന്തം സുഖങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് മക്കളുടെ ജീവിതത്തിന് തണലൊരുക്കുന്ന, പലരും തിരിച്ചറിയാതെ പോകുന്ന ആ ത്യാഗക്കടലിന് മുന്നിൽ സമർപ്പിക്കുന്ന അഞ്ച് ശ്ലോകങ്ങളടങ്ങിയ ഒരു എളിയ അഞ്ജലിയാണ് ഈ 'പിതൃപഞ്ചകം'.
ശ്ലോകം 1
ഗർഭപാത്രമില്ലെങ്കിലും നിൻ മനം-
തന്നിലൂറും അക്ഷയപാത്രമായ്,
അമൃതുപോൽ പ്രിയ സ്നേഹധാരയാൽ
താങ്ങിടും താതനായ് വന്ദനം!
ശ്ലോകം 2
ചുമലിലേറ്റിയീ ലോകം കാണിച്ചും,
വിയർപ്പുതുള്ളിയാൽ ജീവിതമേകിയും,
സ്വന്തം സുഖങ്ങൾ മറന്നു നീ മാറിയാ-
ത്യാഗ സാഗരമേ നിനക്കായ് വന്ദനം!
ശ്ലോകം 3
പുറമെ കാട്ടും കഠിനമാം ഭാവവും,
അകമേ അലിയുന്ന വാത്സല്യപ്പൂക്കളും,
വഴികാട്ടിയായ് കൂടെ നിൽക്കും നിഴലുപോൽ
കാവലാകും പിതാവേ നിനക്കായ് വന്ദനം!
ശ്ലോകം 4
ജീവിതപ്പാച്ചിലിൽ ദൂരെയായ് പോകെ ഞാൻ,
അന്ത്യകാലത്തു കൂടെയിരിക്കuവാൻ
സാധിച്ചില്ലെങ്കിലും നിൻ പദപദ്മത്തിൽ
അർപ്പിച്ചുടൻ കരയുന്നു ഞാൻ താതനേ!
ശ്ലോകം 5
കേവലം രേതസ്സു മാത്രമല്ലീയുടൽ-
തന്നിൽ തുടിക്കുന്ന ജീവന്റെ സ്രോതസ്സ് നീ,
ആരും അറിയാതെ പോയൊരു സാഗരമാം
താതന്റെ ഓർമ്മയ്ക്കായ് ഈ അഞ്ജലി!
പിതൃപഞ്ചകം (പിതൃ സ്മരണം)
സാരാംശം
ശ്ലോകം 1
ഗർഭപാത്രമില്ലെങ്കിലും നിൻ മനം-
തന്നിലൂറും അക്ഷയപാത്രമായ്,
അമൃതുപോൽ പ്രിയ സ്നേഹധാരയാൽ
താങ്ങിടും താതനായ് വന്ദനം!
ശ്ലോകം 2
ചുമലിലേറ്റിയീ ലോകം കാണിച്ചും,
വിയർപ്പുതുള്ളിയാൽ ജീവിതമേകിയും,
സ്വന്തം സുഖങ്ങൾ മറന്നു നീ മാറിയാ-
ത്യാഗ സാഗരമേ നിനക്കായ് വന്ദനം!
ശ്ലോകം 3
പുറമെ കാട്ടും കഠിനമാം ഭാവവും,
അകമേ അലിയുന്ന വാത്സല്യപ്പൂക്കളും,
വഴികാട്ടിയായ് കൂടെ നിൽക്കും നിഴലുപോൽ
കാവലാകും പിതാവേ നിനക്കായ് വന്ദനം!
ശ്ലോകം 4
ജീവിതപ്പാച്ചിലിൽ ദൂരെയായ് പോകെ ഞാൻ,
അന്ത്യകാലത്തു കൂടെയിരിക്കuവാൻ
സാധിച്ചില്ലെങ്കിലും നിൻ പദപദ്മത്തിൽ
അർപ്പിച്ചുടൻ കരയുന്നു ഞാൻ താതനേ!
ശ്ലോകം 5
കേവലം രേതസ്സു മാത്രമല്ലീയുടൽ-
തന്നിൽ തുടിക്കുന്ന ജീവന്റെ സ്രോതസ്സ് നീ,
ആരും അറിയാതെ പോയൊരു സാഗരമാം
താതന്റെ ഓർമ്മയ്ക്കായ് ഈ അഞ്ജലി!
ജീ ആർ കവിയൂർ
23 06 2026
( തിരുവല്ല , കവിയൂർ)

Comments