വാക്കുകൾ പൂക്കളാകുമ്പോൾ

 വാക്കുകൾ പൂക്കളാകുമ്പോൾ

വാക്കുക‌ൾ നമ്മൾ ചൊല്ലിടും നേരം,
പൂക്കൾ പോലെ വിരിഞ്ഞിടേണം.
കരയാൻ ഒട്ടും ഇടവരുത്താതെ,
കരളിൽ കുളിരായി മാറണം.

ഏറെ ഭംഗിയും സുഗന്ധവും ഏകി,
സന്തോഷം നമ്മൾ പകരേണം.
പുഞ്ചിരിയാലെ സംഭാഷണങ്ങൾക്കു
കൂടണം ജീവിത മൂല്യം.

നല്ലൊരു പാതയിൽ ഒത്തുനടക്കുകിൽ,
തുണയാകും നന്മതൻ വാക്ക്.
ദേഷ്യവും വിദ്വേഷവും ദൂരെയെറിഞ്ഞാൽ,
സ്നേഹബന്ധങ്ങൾ ദൃഢമാകും.

ആദ്യം ഹൃദയം തുറന്നു കേൾക്കാൻ,
ആശ്വാസമേകണം മൊഴികളാൽ.
വിട്ടുവീഴ്ച തൻ സ്നേഹമറിഞ്ഞു,
ധന്യമാക്കീടാമീ ജന്മം.

ജീ ആർ കവിയൂർ 
25 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത