കളിവിളക്കും കാലവും

 കളിവിളക്കും കാലവും





ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം,
ചെണ്ട ചെങ്ങല ചേരും ചടുലമേളം!
പട പട ജില്ലം ജില്ലം കിട തക തെയ്‌തോം,
ചങ്കിലുണർത്തുന്നിതാ കളിവിളക്കിൻ നാദം!

ചെണ്ടയും ചെങ്ങിലയും ഇലതാളവും
ചങ്കിൽ ഉണർത്തുന്നു ചടുലമേളവും
ചന്ദ്രനുദിക്കുന്ന നേരത്തു പക്ഷികൾ
ചലപിലകൂട്ടി തൻ ചില്ലയിൽ ചേക്കേറി.

മർത്യനായ് ഭൂമിയിൽ വന്നു പിറന്നു നാം
മണ്ണിൽ കളിച്ചു ചിരിച്ചു വളർന്നു നാം
മറക്കുന്നുവോ ജീവൻ താല്ക്കാലികമെന്നു
മറയും നിഴൽപോൽ ഈ ജീവിതമെന്നതും.

ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം,
ചെണ്ട ചെങ്ങല ചേരും ചടുലമേളം!
പട പട ജില്ലം ജില്ലം കിട തക തെയ്‌തോം,
ചങ്കിലുണർത്തുന്നിതാ കളിവിളക്കിൻ നാദം!

കാലമിതങ്ങനെ മുന്നോട്ട് പായുമ്പോൾ
കാണാപ്പൊരുളുകൾ തേടി നടപ്പൂ നാം
കാണുന്നതൊക്കെയും മായയെന്നോർക്കാതെ
കാലന്റെ കൈകളിൽ ചെന്നു വീഴുന്നു നാം.

ബന്ധങ്ങൾ സ്വന്തങ്ങൾ തൻ കെട്ടുപാടുകളിൽ
ബന്ധനസ്ഥരായി നാം വാണു രസിക്കവേ,
ബഹളമായ് ലോകത്തിൽ വെറുതെ അലയുന്നു
ബ്രഹ്മമാം ആത്മ സത്യം അറിയാതെ!

ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം,
ചെണ്ട ചെങ്ങല ചേരും ചടുലമേളം!
പട പട ജില്ലം ജില്ലം കിട തക തെയ്‌തോം,
ചങ്കിലുണർത്തുന്നിതാ കളിവിളക്കിൻ നാദം!

തീരാത്ത മോഹങ്ങൾ ബാക്കിവെച്ചങ്ങനെ
തീയിൽ എരിഞ്ഞു നാം ചാരമായ് തീരുമ്പോൾ
തീരുന്നു നമ്മൾതൻ ഭൗതിക ലീലകൾ
തീർച്ചയാം സത്യമീ ജനനവും മരണവും.

ജില്ലം ജില്ലം കുല്ലം കുല്ലം തക തെയ് തെയ് താളം,
ചെണ്ട ചെങ്ങല ചേരും ചടുലമേളം!
പട പട ജില്ലം ജില്ലം കിട തക തെയ്‌തോം,
ചങ്കിലുണർത്തുന്നിതാ കളിവിളക്കിൻ നാദം!


ജീ ആർ കവിയൂർ 
31 05 2026
(തിരുവല്ല,കവിയൂർ)









Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത