കൊട്ടിയൂർ ശിവ ഭക്തിഗാനം
കൊട്ടിയൂർ ശിവ ഭക്തിഗാനം
[പല്ലവി]
കാടിൻ നടുവിൽ വാഴും നാഥാ,
കണ്ണീർ പെയ്യും കൊട്ടിയൂരപ്പാ,
പാപങ്ങളൊക്കെയും തീർക്കണേ ദേവാ,
പാദങ്ങളിൽ ഞാൻ വണങ്ങിടുന്നേ.
കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ
കൊടിയ ദുരിതങ്ങൾ തീർക്കണേ
[അനുപല്ലവ]
ദക്ഷന്റെ യാഗഭൂമിയിൽ അന്ന്,
ദേവി സതിതൻ വിരഹവുമറിഞ്ഞ്,
താണ്ടവമാടിയ ശങ്കരൻ നീയെ,
താങ്ങായി കൂടെയുണ്ടാകേണമേ.
കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ
കൊടിയ ദുരിതങ്ങൾ തീർക്കണേ
[ചരണം 1]
വൈശാഖ തിങ്കൾ നാളുകൾ തോറും,
ഭക്തർ നിൻ സന്നിധി തേടിവരുന്നൂ,
ചെരിപ്പുകൾ മാറ്റിവെച്ചാ കാട്ടിലൂടെ,
നിൻ നാമമന്ത്രം ചൊല്ലിനടന്നൂ.
കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ
കൊടിയ ദുരിതങ്ങൾ തീർക്കണേ
[ചരണം 2]
വലിയൊരു ഗോപുരവാതിൽ നിനക്കില്ല,
പൊന്നിന്റെ മതിൽക്കെട്ടുകൾ തെല്ലുമില്ല,
മഴയും ചെളിയും നിറഞ്ഞൊരു മണ്ണിൽ,
മനസ്സാലെ നിന്നെ വണങ്ങിടുന്നൂ.
കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ
കൊടിയ ദുരിതങ്ങൾ തീർക്കണേ
[ ചരണം 3]
ദുഃഖങ്ങൾ പേറുന്ന നെഞ്ചകങ്ങൾക്ക്,
ശക്തിയും ശാന്തിയും നൽകുന്ന ദേവാ,
കണ്ണീരണിഞ്ഞൊരു ഭാവത്തിൽ നീയും,
കാരുണ്യമേകാൻ കാത്തിരിപ്പൂ.
കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ
കൊടിയ ദുരിതങ്ങൾ തീർക്കണേ
[ചരണം 4]
ഓടിയെൻ സങ്കടം തീർക്കണേ നാഥാ,
ഓമല്ലൂർ വാഴും മഹേശ്വരൻ നീയെ,
കൊട്ടിയൂർ പുണ്യേശ ശംഭോ മഹാദേവാ,
കാത്തുരക്ഷിക്കണേ ഈ ദാസനെ.
കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ
കൊടിയ ദുരിതങ്ങൾ തീർക്കണേ
ജീ ആർ കവിയൂർ
09 06 2026
( കവിയൂർ, തിരുവല്ല)
Comments