ചിന്തകളുടെ വലയിൽ
ചിന്തകളുടെ വലയിൽ
വേരിറങ്ങി കാടിറങ്ങി
നാടും നഗരവും വിട്ടിറങ്ങി
നിഴലുകൾ പടർന്നിറങ്ങി
നിദ്രയെല്ലാം പോയി നടുങ്ങി
നാഗങ്ങൾ ഇഴഞ്ഞിറങ്ങി
എല്ലാമറിയാതെ ഞെട്ടിയുണർന്നു...
ഇനിയും അനന്തതയുടെ
അപാരതയിൽ മിഴി നട്ടു,
ആ വെള്ളി വെളിച്ചത്തിലേക്ക് കണ്ണും നട്ട്,
ഉള്ളിലെ അന്തർ ദൃശ്യ ജാലകം തുറന്നു...
ഒരു ശലഭമായി ചിറകടിച്ചുയരാൻ നോക്കവേ,
ചിലന്തിയുടെ വലയിൽ കുടുങ്ങിപ്പോയൊരു
ചിത്രശലഭമായി മാറിപ്പോയല്ലോ എൻ മനം!
കൈവിട്ട് പോയൊരു ലാഘവ അവസ്ഥയിൽ,
ഇരുൾ ഗുഹ താണ്ടി ചേക്കേറാനൊരുങ്ങും ചിന്തകൾക്ക്-
വഴിയടച്ചു കൊണ്ടു ദാ, കണ്ണുകൾ അടയുന്നു...
ജീ ആർ കവിയൂർ
27 06 2026
( തിരുവല്ല , കവിയൂർ)

Comments