ഭരതപൊരുൾ (ഭരതന്റെ ത്യാഗം) |
ഭരതപൊരുൾ
(ഭരതന്റെ ത്യാഗം)
രാമ രാമേതി ജപിച്ചും കൊണ്ടെന്നും
രാമ പാദുകം ശിരസ്സിലേറ്റിയും,
രാജ്യം പതിനാല് സംവത്സരം കാത്തൊരു
രാഘവ സോദര ഭരതനെ വണങ്ങുന്നേൻ.
നന്മ നിറഞ്ഞൊരു ഭരത ചരിതമിതാ
കണ്ണീരണിയിക്കും സോദര സ്നേഹഗാഥ.
സിംഹാസനം തന്നെയമ്മയൊരുക്കിയപ്പോൾ
വേണ്ടെന്നു വെച്ച കനകസിംഹാസനസ്ഥൻ.
അഗ്രജൻ കാട്ടിൽ വലയുന്ന നേരമത്രയും
കൊട്ടാര വാസം വെടിഞ്ഞൊരു പുണ്യമൂർത്തി.
പാദുകം മാത്രം ശിരസ്സിലേറ്റിക്കൊണ്ടു
രാജ്യം ഭരിച്ച ജേഷ്ഠ ഭക്തനാം വീരൻ.
രാമ രാമേതി ജപിച്ചും കൊണ്ടെന്നും
രാമ പാദുകം ശിരസ്സിലേറ്റിയും,
രാജ്യം പതിനാല് സംവത്സരം കാത്തൊരു
രാഘവ സോദര ഭരതനെ വണങ്ങുന്നേൻ.
കൈകേയി തൻ മാനസം തകർത്ത വാക്കുകൾ
ക്ഷോഭത്തോടെയന്നു കേട്ടോരു പുത്രൻ.
ധർമ്മം പുലരുവാൻ കാത്തുനിന്നീടുവാൻ
ഋഷിതുല്യനായി മാറിയ മാതൃക രൂപൻ.
പതിനാലു വത്സരം നോമ്പു നോറ്റീടുവാൻ
ഉള്ളിൽ കനലായി തിളങ്ങിയ ഭക്തി മാത്രം.
തീയിൽ ചാടുമെന്ന അന്ത്യ ശപഥം തന്നിൽ
രാമന്റെ മനവും വിറകൊണ്ടൊര കാലം.
രാമ രാമേതി ജപിച്ചും കൊണ്ടെന്നും
രാമ പാദുകം ശിരസ്സിലേറ്റിയും,
രാജ്യം പതിനാല് സംവത്സരം കാത്തൊരു
രാഘവ സോദര ഭരതനെ വണങ്ങുന്നേൻ.
കണ്ണുനീരാൽ കാൽ കഴുകിയ തമ്പിയവൻ
അയോധ്യ തൻ കാവൽക്കാരനായ് മാറി.
സ്വാർത്ഥത തീണ്ടാത്ത മാനസ പൂവിലെന്നും
ശ്രീരാമ നാമം തുളുമ്പി നിന്നിരുന്നു.
ഈ ഭൂമി കണ്ടൊരു നിസ്തുല സോദരൻ
ത്യാഗത്തിൻ മകടും ചാർത്തി വാഴുന്നു.
ഇതിഹാസ താളിൽ തിളങ്ങുന്ന താരകമായ്
ഭരതൻ മനസ്സിൻ മഹിമയേകീടുന്നു.
രാമ രാമേതി ജപിച്ചും കൊണ്ടെന്നും
രാമ പാദുകം ശിരസ്സിലേറ്റിയും,
രാജ്യം പതിനാല് സംവത്സരം കാത്തൊരു
രാഘവ സോദര ഭരതനെ വണങ്ങുന്നേൻ.
ജീ ആർ കവിയൂർ
31 05 2026
(തിരുവല്ല ,കവിയൂർ)

Comments