പിണങ്ങി അകന്നു

 പിണങ്ങി അകന്നു 

പുറത്തു കനക്കുന്ന മഴ, 
അകത്ത് സങ്കട മുകിൽ.
ഇടതടവില്ലാതെ കണ്ണുനീർ,
ഇടയുന്ന ഇരുളർന്ന ചിതാകാശം.

ചീവീടുകൾ ശ്രുതി ഉണർത്തി,
ചിന്തകളിൽ കഴിഞ്ഞ കാലത്തിന്.
ചതഞ്ഞ ഓർമ്മകളുടെ നോവ്,
ചിത്രം വരക്കുന്ന അക്ഷര മലരുകൾ.

നാളെ എരിഞ്ഞു അടങ്ങേണ്ട 
നോവുണർത്തും തിരുശേഷിപ്പുകൾ
വിഴുപ്പിൻ്റെ ഗന്ധം നിറയുന്നു എങ്ങും
നിദ്രയെങ്ങോ പിണങ്ങി അകന്നു 

ജീ ആർ കവിയൂർ 
03 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത