വിരഹത്തിൻ്റെ ഗസൽ / विरह की ग़ज़लतेरे बिन

വിരഹത്തിൻ്റെ ഗസൽ / विरह की ग़ज़ल

तेरे बिन कैसे ये दिन गुज़रेंगे,
तेरी यादों में तो ये साल गुज़रेंगे।

നീയില്ലാതെ എങ്ങിനെ ദിനങ്ങൾ നീങ്ങും,
നിന്നോർമ്മകളിൽ വർഷങ്ങൾ നീങ്ങും.

थमता नहीं कभी ये दिल का तालाब,
रात के इस अंधेरे के साए में गुज़रेंगे।

നിശ്ചലമാകുന്നില്ല മനസ്സെന്ന തടാകം,
നിശയുടെ നീരാളി പിടുത്തത്തിൽ നീങ്ങും.

इन बिना नींद की रातों में जो भूल नहीं पाते,
वो साए चारों ओर इस रौशनी में गुज़रेंगे।

നിദ്രയില്ലാ രാവുകളിൽ മറക്കുവാനാവാത്ത,
നിഴലുകൾ നിറയുന്നു ചുറ്റും നിലവിൽ നീങ്ങും.

धुंधली सी यादों की ये जो dunia है,
तेरे प्यार के बिना सूनी ही गुज़रेंगे।

നിറം മങ്ങിയ ചിന്തകൾ തൻ ലോകം,
നിൻ പ്രണയമില്ലാതെ ശൂന്യമായി നീങ്ങും.

हर एक सांस में जो बसी है वो चाहत,
तुझ तक पहुँचने की राह में गुज़रेंगे。

നിശ്വാസ വായുവിൽ പോലും നിറയുന്ന മോഹം,
നിന്നിലേക്കണയാൻ മാത്രമായി നീങ്ങും.

लमहे जहाँ गिर रहे हैं इस रास्ते पर,
तेरे कदमों के निशां ढूंढते हुए गुज़रेंगे।

നിമിഷങ്ങൾ കൊഴിഞ്ഞു വീഴുന്ന പാതയിൽ,
നിൻ കാൽപ്പാടുകൾ തേടി എൻ ഹൃദയം നീങ്ങും.

जिस बात को तूने नासमझ कर छोड़ दिया था,
वो रोज़ मुझे तड़पाते हुए गुज़रेंगे।

നിസ്സാരമെന്നു കരുതി നീ തള്ളിയ വാക്ക്,
നിത്യേനയെന്നെ നീറ്റിക്കൊണ്ടു നീങ്ങും.

इस खामोश विरह के उदास साहिल पर,
तेरी यादों की कश्ती चलाते हुए गुज़रेंगे।

നിശ്ശബ്ദമീ വിരഹവേദനയുടെ തീരത്ത്,
നിൻ്റെ ഓർമ്മകളുടെ തോണി തുഴഞ്ഞു നീങ്ങും.

अगर कोई और जनम हो तो हम साथ होंगे,
इसी विरह के सुकून के साथ गुज़रेंगे।

ഇനിയൊരു ജന്മമുണ്ടെങ്കിൽ നമ്മളൊന്നായ്,
ഇതേ വിരഹത്തിൻ സുഖവുമായി നീങ്ങും.

जी आर के दिल में लहरें उठती हैं सदा,
तेरी उस अमर मौजूदगी की याद में गुज़रेंगे।

ജീ ആറിൻ്റെ ഉള്ളിൽ തിരമാല തീർക്കുന്നു,
ജീവനാം നിൻ്റെ സാമീപ്യം ഓർത്തു നീങ്ങും.

GR kaviyoor 
07 06 2026
( Kaviyoor,Thiruvalla)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത