നല്ല സൗഹൃദത്തിൽ നിക്ഷേപിക്കൂ
നല്ല സൗഹൃദത്തിൽ നിക്ഷേപിക്കൂ
കാലങ്ങൾ മാറിയാലും കൈവിടാത്ത ബന്ധങ്ങൾ തേടൂ,
സ്നേഹത്തിന്റെ ചൂടിൽ ജീവിതനിമിഷങ്ങൾ പൂക്കൂ,
പങ്കിട്ട ചിരികൾ ദിനങ്ങൾക്ക് നിറം പകരും,
താങ്ങായി നിൽക്കുന്ന കരങ്ങൾ ധൈര്യം നൽകും.
വിശ്വാസത്തിന്റെ നൂൽപ്പാലം ദൂരങ്ങൾ മായ്ക്കും,
മധുരസംഭാഷണം ഹൃദയത്തിൽ വെളിച്ചം പകരും,
നിഷ്ഠയുള്ള കൂട്ടുകാർ ഭാരങ്ങൾ ലഘൂകരിക്കും,
സൗമ്യസാന്നിധ്യം മുറിവുകൾ സാന്ത്വനപ്പെടുത്തും.
യഥാർത്ഥ സൗഹൃദം ജീവിതത്തെ സമ്പന്നമാക്കും,
നിർമലബന്ധങ്ങൾ ആശങ്കകളെ അകറ്റിമാറ്റും,
അമൂല്യമായ കൂട്ടായ്മ ഏറ്റവും വലിയ സമ്പത്താകും,
കാലം മാറിയാലും അതിന്റെ മൂല്യം മങ്ങുകയില്ല.
ജീ ആർ കവിയൂർ
16 06 2026
( തിരുവല്ല , കവിയൂർ)
Comments