ധാരാവി: പോരാളിയുടെ മണ്ണ്

 ധാരാവി: പോരാളിയുടെ മണ്ണ്

ധാരാവി ഒരു നീരാളി,
എതിരാളി ഇല്ലാത്ത പോരാളി!
തന്നത് എല്ലാം ഇന്ന് ഞാൻ മൊതലാളി,
മാറിയത് ഈ തെരുവിന്റെ വിധിനാളി.

പട്ടിണി തൻ കടുംകൈപ്പറിഞ്ഞ നാൾ,
പിച്ചവെച്ചീ മണ്ണിൽ ഞാൻ വന്ന നാൾ,
കയ്യിലൊരു തുട്ടുമില്ലാതെ കരഞ്ഞ നാൾ,
കണ്ണീരിലൊരു വഞ്ചിയായ് അലഞ്ഞ നാൾ.

ഈ ഇടുങ്ങിയ ചതുപ്പിലെ ചോലകൾ,
ഈ തുകൽ മണക്കും തൊഴിൽശാലകൾ,
അന്നെന്റെ വിശപ്പിന്റെ നിലവിളികൾ,
ഇന്നോ, വിജയത്തിൻ പെരുംവിളികൾ!

കരിപുരണ്ട ചുവരുകൾക്കിടയിലൂടെ,
വിയർപ്പൊഴുകിയാ കനൽവഴികളിലൂടെ,
തോൽക്കാൻ മനസ്സില്ലാതുരുകിയപ്പോൾ,
കാലം എനിക്കായ് വഴിമാറിയപ്പോൾ...

അന്ന് കണ്ട ഭയത്തിന്റെ ഗലികളിൽ,
ഇന്ന് ഞാൻ നടക്കും പ്രഭാവങ്ങളിൽ,
വഴിയരികിൽ നിൽക്കുന്നോർ വണങ്ങുന്നു,
ആദരവോടെ സലാമുകൾ നേരുന്നു.

തളരരുത് വീഴരുത് മർത്യനെങ്കിൽ,
തളച്ചിടാൻ കഴിയില്ല തെരുവിനെങ്കിൽ,
കഷ്ടപ്പാടിൻ കനലിൽ ചുട്ടെടുക്കാം,
കനവുകളെല്ലാം നമുക്ക് നേടിയെടുക്കാം!

ധാരാവി ഒരു നീരാളി,
എതിരാളി ഇല്ലാത്ത പോരാളി!
വേദനകളെല്ലാം വെണ്ണീറാക്കി മാറ്റി,
വിജയക്കൊടി പാറിച്ച പോരാളി!

ജീ ആർ കവിയൂർ 
18 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത