കാക്കച്ചി പെണ്ണ്
കാക്കച്ചി പെണ്ണ്
കിട്ടുവിന്റെ കയ്യിൽ നിന്നും
കൊത്തിപ്പറന്നതു കണ്ടുപാടി,
കിട്ടു സങ്കടത്തോടെ പാടി
കാക്കച്ചിപ്പെണ്ണേ കള്ളപ്പെണ്ണേ
കൂട്ടുകൂടാൻ പറ്റാത്തവളേ
കൊതിച്ചിപ്പെണ്ണേ കാക്കച്ചി...
കാക്കച്ചിപ്പെണ്ണേ കള്ളപ്പെണ്ണേ
കൂട്ടുകൂടാൻ പറ്റാത്തവളേ
കൊതിച്ചിപ്പെണ്ണേ കാക്കച്ചി...
കാക്കച്ചിപ്പെണ്ണേ നിന്റെ കല്യാണം
കൊമ്പിലിരുന്ന് കുയിലും പാടി,
കൂ കൂ കൂ കൂ കൂ
കാക്കച്ചിപ്പെണ്ണേ നിന്റെ കല്യാണം
കൊമ്പിലിരുന്ന് കുയിലും പാടി,
കാക്കക്കൂട്ടങ്ങൾ പറന്നിറങ്ങി
കാകാ കച്ചേരി കാകാ കച്ചേരി!
വറ്റും കവർന്നു നീ ദൂരെപ്പോയി
വട്ടത്തിൽ വാനിൽ പറന്നു നിന്നു,
കിട്ടു കരഞ്ഞപ്പോൾ കൂട്ടുകാരൻ
മുറ്റത്തു വീണ്ടുമെൻ കാക്കച്ചിയെത്തി!
കാകാ കച്ചേരി കാകാ കച്ചേരി!
കാകാ കാകാ കാകാ കച്ചേരി!
ജീ ആർ കവിയൂർ
24 06 2026
( തിരുവല്ല, കവിയൂർ)

Comments