മഴയുടെ താളത്തിൽ

 മഴയുടെ താളത്തിൽ

മഴത്തുള്ളി തുള്ളി പെയ്യും നേരം മുറ്റമാകെ പാട്ടിൻ മേളം പുത്തൻ സഞ്ചിയും കുടയും ചൂടി പള്ളിക്കൂടം തേടി പോരാം

കുഞ്ഞിക്കാലിൽ ചെളി പുരളാറുണ്ട് കുഞ്ഞുമനസ്സിൽ പൂക്കാറുണ്ട് കൂട്ടുകാരെ കണ്ട സന്തോഷത്താൽ കവിളിലാകെ പൂത്തുചിരിച്ചു

അക്ഷരങ്ങൾ പൂക്കൾ പോലെ അറിവുണരും മുത്തുകൾ പോലെ സ്നേഹമേകും ഗുരുനാഥൻ കൈപിടിച്ചു മുന്നിൽ നിൽക്കും

മഴയുടെ താളം കാത്തുനിന്നു ഇന്ന് സൂര്യൻ പുഞ്ചിരി തൂകി വൈകുന്നേരം കൂട്ടുകാരനായി മഴയുമെത്തും കളിച്ചുല്ലസിക്കാൻ

 ജീ ആർ കവിയൂർ 
01 06 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം