മിഴിനീരിൻ്റെ തീരങ്ങളിൽ ( ഗാനം)
മിഴിനീരിൻ്റെ തീരങ്ങളിൽ ( ഗാനം)
മിഴിനീരിൻ്റെ തീരങ്ങളിൽ മെല്ലെ
മൗനം താപം പൂണ്ട വേളകളിൽ
മറനീക്കി വരും നിൻ്റെ സാമീപ്യം
മറക്കാനാവാത്ത കനവുകളിൽ
മൊഴികളിൽ വിരിഞ്ഞ അക്ഷര
മലരുകൾക്ക് ഇത്ര സുഗന്ധമോ
മാഞ്ഞു പോകും സന്ധകളിൽ
മന്ദ പവൻ്റെ മന്ദഹാസമോ രാവിൽ
മഞ്ഞു വീണ വഴികളിൽ എവിടെയോ
മഴയുടെ പദചനങ്ങൾക്ക് കാതോർത്തു
മനോഹരം മുരളി നാദത്തിന് ഗീത ധ്വനി
മോഹത്തിൻ മധുര നോവിൻ രാഗം പാടി
മേദിനി പോലും നാണിച്ചു നിന്നുവോ
മദന നിലാവിൻ്റെ നിഴലിൽ അറിയാതെ
മനസ്സൊന്നു കൈവിട്ടകന്നുവോ എന്നിൽ
മണിമുഴക്കുന്നുവോ അവസാന നിമിഷങ്ങൾ
ജീ ആർ കവിയൂർ
24 06 2026
(തിരുവല്ല , കവിയൂർ)

Comments