ഹായ് ഹായ് എത്തപ്പാപം

ഹായ് ഹായ് എത്തപ്പാപം  

ഹായ് ഹായ് എത്തപ്പാപം  
കിട്ടുവിനും ദക്ഷുവിനും  
ഏറെ ഇഷ്ടം എത്തപ്പാപം!  

പത്മവിലാസത്തിലെ  
ചില്ലലമാരയിൽ നിന്നും  
മഞ്ഞ നിറത്തിൽ ചിരിച്ചിരുന്നവ,  
അപ്പൂപ്പൻ വന്ന വഴിക്ക് വാങ്ങി-  
യൊരു പൊതിയഴിച്ചു നോക്കിയപ്പോൾ...  

ഹായ് ഹായ് എത്തപ്പാപം  
കിട്ടുവിനും ദക്ഷുവിനും  
ഏറെ ഇഷ്ടം എത്തപ്പാപം!  

കടലമാവിൻ കൂട്ടിലൊളിച്ചു,  
നല്ല വെളിച്ചെണ്ണയിൽ നീന്തി,  
മഞ്ഞക്കുപ്പായമിട്ടു വന്ന  
നമ്മുടെ സ്വന്തം എത്തപ്പാപം!  

ഉശിരൻ രുചിയുള്ള പഴുത്ത  
ഉഗ്രൻ എത്തക്കാപ്പഴം,  
വെളിച്ചെണ്ണയിൽ മുങ്ങിപ്പൊങ്ങിയ  
എത്തപ്പാപം കുട്ടികൾക്കും  
വലിയവർക്കും ഏറെ ഇഷ്ടം!  

ഹായ് ഹായ് എത്തപ്പാപം  
കിട്ടുവിനും ദക്ഷുവിനും  
ഏറെ ഇഷ്ടം എത്തപ്പാപം!  

ജി ആർ കവിയൂർ  
13/06/2026

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത