മൗനത്തിൻ മതിൽക്കെട്ടുകൾ

 മൗനത്തിൻ മതിൽക്കെട്ടുകൾ



ഒരു ചെറു പുഞ്ചിരി നൽകിയാൽ മാറും
ഉള്ളിൽ തിളയ്ക്കുന്ന കോപമെല്ലാം,
വിട്ടുവീഴ്ച തൻ മനസ്സുണ്ടായാൽ
തീരാത്ത വാദങ്ങൾ മാറിടുമല്ലോ.

തഴുകി തലോടിയാൽ മാഞ്ഞുപോകും
തമ്മിൽ പിണങ്ങിയ പിണക്കങ്ങളും,
ആശ്വാസമേകുന്ന മൊഴികൾ ചൊല്ലിയാൽ
ആറിത്തണുക്കും വിതുമ്പലുകളും.

എങ്കിലും ഉള്ളിലെ വാശികൾ കാരണം
ആരുമൊന്നിനും തുനിയുന്നില്ല,
അഹന്ത തൻ മൂടുപടമണിഞ്ഞു നാം
അന്യോന്യം നോക്കി അകലുന്നുവോ.

സ്നേഹിക്കാൻ മാത്രമായ് മാത്രമുള്ളീ ജന്മം
ദ്വേഷിച്ചു നാമെന്തിനു തള്ളിടേണം?
കൈകോർത്തു നീങ്ങാം നമുക്കീ വഴിയിൽ
കണ്ണീരുമാറ്റി പുലർകാലമായ്.


ജീ ആർ കവിയൂർ 
29 05 2026
( കവിയൂർ , തിരുവല്ല)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം