യോഗത്തിലൂടെ രോഗരഹിത ജീവിതം
യോഗത്തിലൂടെ രോഗരഹിത ജീവിതം
ജീവിതത്തിൻ താങ്ങും തണലുമാകെ,
ആരോഗ്യദീപം തെളിയിക്കും യോഗം.
നിത്യാഭ്യാസത്തിൻ ശക്തിയാലെ,
ഉന്മേഷം നിറയും ഓരോ ദിനവും.
ഋഷിമാർ കാട്ടിയ പുണ്യപാതയിൽ,
നന്മയുടെ സന്ദേശം പകരും യോഗം.
സംയമവും ശാന്തിയും സൽചിന്തകളും,
ഹൃദയത്തിൽ നിത്യവും വിരിയിക്കും.
പ്രതി പ്രഭാതം ശീലമാക്കിടൂ,
രോഗങ്ങളും ദുഃഖങ്ങളും അകന്നിടട്ടെ.
ആനന്ദവും ആരോഗ്യവും കൈവരുവാൻ,
അനുഗ്രഹമായി മാറട്ടെ യോഗം.
പുത്തൻ വെളിച്ചം ജീവിതത്തിലേകി,
പ്രത്യാശയുടെ പൂക്കൾ വിരിയിക്കുമിത്.
ശരീരത്തിനും മനസ്സിനും ഒരുപോലെ,
സൗഖ്യഗാനം പാടും ഈ യോഗം.
ജി. ആർ. കവിയൂർ
21-06-2026
(തിരുവല്ല, കവിയൂർ)

Comments