കിട്ടുക്കുട്ടന്റെ കുസൃതികൾ (കുട്ടിപ്പാട്ട്)മഴക്കാഴ്ച

കിട്ടുക്കുട്ടന്റെ കുസൃതികൾ (കുട്ടിപ്പാട്ട്)
മഴക്കാഴ്ച
രചന: ജി ആർ കവിയൂർ




തുള്ളിപ്പെയ്യുന്ന മഴയത്ത് അതാ
കിട്ടുക്കുട്ടൻ കയ്യിൽ കുടയേന്തുന്നുണ്ട്,
ജനലരികിലിരുന്നവൻ കാണുന്നുണ്ട്,
മഴയത്ത് മുറ്റത്തിറങ്ങാൻ കരയുമ്പോൾ...

മിന്നലൊന്നു മിന്നി പെട്ടെന്നിടിയും,
കിട്ടു പേടിച്ചമ്മൂമ്മ തൻ മടിയിൽ,
കേറി കണ്ണുപൊത്തി, അപ്പൂപ്പൻ
കണ്ട് പറഞ്ഞു "അയ്യേ! ഇത്രയേയുള്ളൂ 
അല്ലേ കിട്ടുവിൻ ധൈര്യം, കഷ്ടം?!"

മഴയൊന്നു ശമിച്ചപ്പോൾ കിട്ടുവിനായ്,
അപ്പൂപ്പൻ കടലാസ് വഞ്ചി ഉണ്ടാക്കി,
ഇറയത്തെ വെള്ളത്തിലൊഴുക്കിവിട്ടു,
അത് കണ്ട് അവൻ കൈകൊട്ടി ചിരിച്ചു...
ഹ ഹ ഹാ! ഹ ഹ ഹാ! ഹ ഹ ഹാ!

ജീ ആർ കവിയൂർ 
27 06 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത