ഞാറ്റുവേലയുടെ താളം

ഞാറ്റുവേലയുടെ താളം

സൂര്യൻ്റെ ചാരെ നക്ഷത്രക്കൂട്ടം,
കാലങ്ങൾ മാറും പ്രകൃതി തൻ ആട്ടം.
ഞായറിൻ വേളയായ് മണ്ണിൽ പിറന്നു,
ഞാറ്റുവേലയെന്ന അറിവായി മാറി.

വിത്തു കൊടുക്കാനും കൊയ്യാനും നേരം,
പണ്ടേ കുറിച്ചുവെച്ചൊരു നല്ല കാലം.
അശ്വതി ഭരണിയിൽ മഴ വന്നു ചേരും,
മണ്ണിൽ പുതിയൊരു ജീവൻ മുളയ്ക്കും.

കാർത്തിക ഞാറ്റിൽ കരിമുകിൽ വാനിൽ,
രോഹിണി വന്നാൽ മഴയുടെ തേരിൽ.
തിരുവാതിര തൻ തിരുമുറിയാതെ,
നൂറ്റൊന്നു മഴ പെയ്യും വിട്ടൊഴിയാതെ.

കുരുമുളകു തൈകൾ നടുവാനuറച്ചും,
മിഥുനത്തിൻ മഴവെയിൽ താളത്തിലാടിയും.
പോർച്ചുഗൽ നാട്ടുകാർ തൈ കൊണ്ടുപോയാൽ,
ഞാറ്റുവേലയെ കൊണ്ടുപോകാൻ കഴിയുമോ?

ചോതി പെയ്യുമ്പോൾ ചോറുറച്ചീടും,
ചാമയും പയറും മണ്ണിൽ വിളയും.
അത്തത്തിൽ വാഴകൾ നിരനിരയായി,
പാരമ്പര്യത്തിൻ കാർഷിക ശീലി.

പഴമക്കാർ തന്നൊരു വലിയൊരു ജ്ഞാനം,
പ്രകൃതിയെ തൊട്ടറിഞ്ഞുള്ളൊരു ധ്യാനം.
മണ്ണും മനസ്സും ഒത്തുചേരുമ്പോൾ,
ഞാറ്റുവേല തൻ ഗീതം മുഴങ്ങും.

ജീ ആർ കവിയൂർ 
12 06 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത