വിശ്വനാഥൻ

 വിശ്വനാഥൻ



വിശ്വനാഥാ ജഗന്നാഥാ പാഹി പാഹി,
ദേവദേവാ ദയാനിധേ പാഹി പാഹി.

ശരണം ശരണം ശരണം ശരണം,
തവ തിരുപ്പാദം ശരണം ശരണം.

അമൃതപ്രഭ ചൊരിയുന്ന അഴകാർന്ന രൂപമേ,
അനുപമ കരുണയുടെ അലയാഴി നീയല്ലോ.
ഭക്തഹൃദയ വീഥിയിൽ ദീപമായി തെളിയുമ്പോൾ,
ആശ്രയമാം സാന്നിധ്യം ആത്മാവിൽ നിറയുന്നു.

മന്ദസ്മിതം പൊഴിയുന്ന മംഗളമൂർത്തിയേ,
മാനസത്തിൽ വിരിയുന്ന മധുരമാം സ്മരണയേ.
കണ്ണുനീരും പ്രാർത്ഥനയും കാഴ്ചയായി മാറുമ്പോൾ,
കൈവിടാതെ കാത്തിടും കാരുണ്യ സാഗരമേ.

വിശ്വനാഥാ ജഗന്നാഥാ പാഹി പാഹി,
ദേവദേവാ ദയാനിധേ പാഹി പാഹി.

ശരണം ശരണം ശരണം ശരണം,
തവ തിരുപ്പാദം ശരണം ശരണം.

പാപഭാരം അകലുവാൻ പാദങ്ങൾ ശരണം ഞാൻ,
പരമാനന്ദം പകരുന്ന പരിപാവന നാമമേ.
ജീവിതത്തിൻ വഴികളിൽ ജ്യോതിയായി തെളിഞ്ഞീടും,
ജഗമാകെ നിറയുന്ന സത്യസ്വരൂപനേ.

വേദഗീതം മുഴങ്ങിടും ക്ഷേത്രമുറ്റമൊക്കെയും,
ഭൂതലത്തിൽ വാഴുന്ന ഭുവനേശ്വരനേ നീ.
നിത്യശാന്തി പകരുവാൻ നെഞ്ചിലേയ്ക്ക് വരണമേ,
നമിച്ചീടും അടിയന്റെ നാഥനേ രക്ഷകനേ.

വിശ്വനാഥാ ജഗന്നാഥാ പാഹി പാഹി,
ദേവദേവാ ദയാനിധേ പാഹി പാഹി.

ശരണം ശരണം ശരണം ശരണം,
തവ തിരുപ്പാദം ശരണം ശരണം.


ജീ ആർ കവിയൂർ 
29 05 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത