ഓർമ്മതൻ അനുരാഗ ഗീതകം

 ഓർമ്മതൻ അനുരാഗ ഗീതകം




പ്രണയത്തിൻ രാഗങ്ങൾ പെയ്യുന്ന രാവിലായ്,
മനസ്സിൻ്റെ മന്ത്രങ്ങൾ ഉണരുന്ന വേളയിൽ,
ഹൃദയത്തിൻ ഭാഷയിൽ കവിതകൾ നെയ്തു നാം പണ്ട് 
ഒരു കൊച്ചു അനുരാഗ ഗീതകമായ് പാടാം.

ബന്ധനങ്ങളിൽ നിന്നും വിടർന്നു നീങ്ങുവാൻ,
ഈ ലോകവീഥിയിൽ ഒന്നായി നടക്കുവാൻ,
നിൻ കൂടെ ഞാനും തുണയായി വരാമിനിയും,
ഈ ജീവിതയാത്രയിൽ നീ മാത്രമഭയമായ്.

അരികിൽ നീ വരുമ്പോൾ മനം തുടിക്കുന്നു,
ഒരു നേർത്ത തെന്നലായ് നീ തലോടുന്നു,
വിരഹത്തിൻ നോവുകൾ മാഞ്ഞുപോകുന്നുപോൽ,
നിന്നോർമ്മകൾ എന്നിൽ നിറഞ്ഞുനിൽക്കുന്നു.

ഓരോ കിനാവിലും സ്നേഹം തുടിക്കവേ,
ഒരു നാൾ നമ്മൾ വീണ്ടും കാണുമെന്നോർത്തു പോയ്,
കണ്ണീരിൻ ലിപികൾ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 
ഈ ലോകം എത്രയോ ധന്യമായേനെ!

മിഴികളിൽ കാത്തുസൂക്ഷിക്കും കിനാക്കളും,
രാവിൻ്റെ നീളത്തിൽ നോവുന്ന ചിന്തയും,
അമ്മൂമ്മ തൻ കഥ കേൾക്കാത്ത നാളിലെ-
പാവകൾ തൻ സൗഹൃദത്താൽ ധന്യമാവുന്നു.

ജീ ആർ കവിയൂർ 
24 06 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത