നീ ഇപ്പോഴും ചെറുപ്പമാണ്
നീ ഇപ്പോഴും ചെറുപ്പമാണ്
പ്രായം ഒരു സംഖ്യ മാത്രമാണ്
സ്വപ്നങ്ങൾ മനസിനെ ഉണർത്തും
ഓരോ പ്രഭാതവും പുതിയ വഴികൾ തുറക്കും
നിനക്ക് നടന്നുപോകാൻ ശക്തി നൽകും
ഭാവി വാതിലുകൾ അടയുന്നില്ല
പ്രതീക്ഷക്കൊപ്പം നിശ്ശബ്ദമായി നടക്കും
ലക്ഷ്യങ്ങൾ മുന്നോട്ട് നീങ്ങാൻ ധൈര്യം നൽകും
സംശയങ്ങൾ അകലെ മാറും
നിന്റെ കാഴ്ചപ്പാട് ഉറപ്പായിരിക്കട്ടെ
ഹൃദയത്തിൽ ധൈര്യം നിറഞ്ഞിരിക്കട്ടെ
ഓരോ നിമിഷവും ജീവിതം പുതുതായി തുടങ്ങും
ആരംഭം നിനക്കുള്ളിൽ തന്നെയാകുമ്പോൾ
ജീ ആർ കവിയൂർ
14 06 2026
( തിരുവല്ല , കവിയൂർ)
Comments