ഞാറ്റുവേല തൻ ഈണം
ഞാറ്റുവേല തൻ ഈണം
ഞാറ്റുവേല വന്നല്ലോ,
ഞാവൽ വീണ് നിറഞ്ഞല്ലോ,
ഞാന്നു കിടക്കും വാവലിനും സന്തോഷം!
മണ്ണും വിണ്ണും ഉണർന്നല്ലോ.
കറുത്ത കാർമേഘം വാനിൽ വിരിഞ്ഞു,
കുളിർമഴ മണ്ണിലേക്ക് പെയ്തിറങ്ങി.
പച്ചപ്പട്ടുടുത്ത് പാടങ്ങൾ ചിരിച്ചു,
തവളകൾ പാട്ടുപാടി കൂട്ടിരുന്നു.
തിരുവാതിര തൻ മഴ നനഞ്ഞു,
മുറ്റത്തെ മാഞ്ചുവട്ടിൽ തൈകൾ നട്ടു.
കർഷകൻ്റെ മനസ്സിൽ നൂറു സ്വപ്നം,
നാട്ടുപ്പാട്ടിൻ ഈണത്തിൽ അലിഞ്ഞു ചേർന്നു.
മാവിൻ ചുവട്ടിൽ നെല്ല് വിതക്കില്ല,
മാറ്റൊലി കൊള്ളും വെയിലിൽ നടുകയുമില്ല.
തണലിടങ്ങളിൽ വിതച്ചാൽ കൊയ്യാനാവില്ല,
തനിമയാർന്നൊരീ മണ്ണറിവതു തന്നേ!
പഴമ തൻ നല്ലൊരു കർഷക ഗീതം,
പുതുമകൾ മായാത്ത കാലത്തിൻ താളം.
ഞാറ്റുവേല തൻ നന്മകൾ വാഴ്ത്തി,
മലയാള മണ്ണിലിതാ കവിത പൂത്തു.
ജീ ആർ കവിയൂർ
12 06 2026
( കവിയൂർ , തിരുവല്ല)
Comments