കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി

 കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി 





കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി 
കൊച്ചപ്പൂപ്പൻ്റെ മുക്കിലെ കണ്ണാടി
കാണും കാഴ്ചക്കോക്കേ രസം പകരും കണ്ണാടി
കറുത്ത നിറം മാറുന്ന വലിയ കണ്ണാടി 

കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി
കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി

വട്ടത്തിലുള്ളൊരു കണ്ണാടി വെച്ച്,
വട്ടം ചുറ്റി നടക്കും നമ്മടെ കിട്ടുക്കുട്ടൻ!
കണ്ണാടിയും വെച്ച് കള്ളച്ചിരിയും തൂകി,
കണ്ണുകളിൽ കൗതുകവുമായി നിൽക്കും കുട്ടൻ!

കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി
കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി

അപ്പൂപ്പനും അമ്മയ്ക്കും അച്ഛനും മുന്നിൽ,
കണ്ണാടിയും വെച്ച് നുണക്കുഴി കാട്ടി!
ചെറുതായൊന്ന് ചരിഞ്ഞ് കള്ളനോട്ടവും നോക്കി,
കൊഞ്ഞനം കുത്തി രസിക്കും കിട്ടുക്കുട്ടൻ!

കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി
കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി

ജീ ആർ കവിയൂർ 
20 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത