ശ്രീ അർദ്ധനാരീശ്വര സ്തുതി
ശ്രീ അർദ്ധനാരീശ്വര സ്തുതി
പല്ലവി (Chorus)
----------------------------------------
ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ,
ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം.
ഓം ശ്രീ അർദ്ധനാരീശ്വര മൂർത്തിയേ നമോ നമഹ
അനുപല്ലവി (Verse 1)
----------------------------------------
ശ്രീ അർദ്ധനാരീശ്വര മൂർത്തിയെ ചിത്തതാൽ ഭജിച്ചിടും വേളയിൽ,
ചിരകാലമെന്നും അനുഗ്രഹമരുളാൻ ശിവശക്തിയായി വാഴേണം.
ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ,
ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം.
ചരണം 1 (Verse 2)
----------------------------------------
ഒരു ജാതി ഒരു മതം എന്നോതിയ ഗുരുദേവന്റെ പാദങ്ങളിൽ,
ഇരുളകറ്റുന്ന ദീപമായ് എന്നും ചാത്തങ്കരിയിൽ ശോഭിക്കണേ.
(ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ,
ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം.
ചരണം 2 (Verse 3)
----------------------------------------
പ്രണവാക്ഷരപ്പൊരുളായി നിൽക്കും പ്രഭപൂർണ്ണമാം നിൻ ദിവ്യരൂപം,
മനതാരിൽ നിറയും ആനന്ദമായ് മായകൾ നീക്കി കാത്തരുളണേ.
ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ,
ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം.
ജീ ആർ കവിയൂർ
15 06 2027
( തിരുവല്ല, കവിയൂർ)

Comments