അനുരാഗരാഗം ( ഗാനം)(സിന്ധുഭിരവി ഭാവം)

അനുരാഗരാഗം ( ഗാനം)
(സിന്ധുഭിരവി ഭാവം) 

അനുരാഗത്തിൻ്റെ രാഗം തേടി,
അഴകോലും പുഴയും കടന്നങ്ങുപോയ്.
ആഴിയുടെ വിരിമാറിൽ ചായുമ്പോൾ,
അറിയാതെയുള്ളൊന്നു പിടഞ്ഞു മെല്ലെ...

സ്വർഗ്ഗങ്ങൾ പാടിയൊരീ ജീവിതഗാനം,
ശ്രുതി ചേർക്കുമളവിൽ അപൂർണ്ണമായി.
തരളമാം ഓർമ്മതൻ ഓളങ്ങളിൽ,
തനിയെ തുഴയുമീ തോണിയിലെൻ...

തനിയാവർത്തനം മൂളുമീ സർഗ്ഗങ്ങൾ,
ഓർക്കും തോറും പുതു ജന്യങ്ങൾ തീർപ്പൂ.
മേഘങ്ങൾക്കൊപ്പം സാധകം ചെയ്യുമീ,
സപ്തവർണ്ണങ്ങൾ തൻ രാഗമാലിക...

വിരഹാർദ്ര ഗീതങ്ങൾ മൗനമായി,
പ്രണയത്തിൻ കടലിൽ അലിയുകയാവാം.
ഇനിയൊരു ജന്മത്തിൻ തീരങ്ങളിൽ,
ഈ ശ്രുതി മീട്ടുവാൻ കാത്തിരിക്കാം...
 
 ജീ ആർ കവിയൂർ 
09 06 2026
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത