അമ്മ വരും കാത്തു കിട്ടു

 അമ്മ വരും കാത്തു കിട്ടു




ടീച്ചറായ അമ്മ പോകും നോക്കി
ടാറ്റാ നൽകി നിന്നു കിട്ടു,
അങ്ങ് അകലം വരെ നോക്കിക്കൊണ്ട് അവനമ്മൂമ്മയോടായി പറഞ്ഞു:
"എനിക്കും പോണം സ്കൂളിൽ, ബാഗും കുടയും പുസ്തകവുമായി!"

അപ്പൂപ്പൻ പറയും കഥകൾ കണ്ണുമിഴിച്ചു കേൾക്കും,
അവനായി അമ്മൂമ്മ പാപ്പം നൽകും.
കഥകളും പാട്ടും കേൾക്കാൻ മൊബൈലിലേക്കവൻ എത്തിനോക്കും,
അത് വേണ്ടെന്നു അമ്മുമ്മയും അപ്പൂപ്പനും ചൊല്ലുമ്പോൾ,
കരച്ചിലോടെ അവൻ പ്രതിഷേധം ഉയർത്തും-
വെയിലും മഴയും നോക്കാതെ വെളിയിലിറങ്ങാൻ വാശിയോടെ അവനപ്പോൾ ചിണുങ്ങും!

ഉച്ച ഊണും കഴിഞ്ഞാലോ
പാട്ട് കേട്ടൊരു ഉറക്കം 
പിന്നെ ഉണരുമ്പോൾ
അമ്മ വരുന്നത് നോക്കിരിപ്പായി,
അകലെ നിന്നമ്മ വരുന്നത് കണ്ടാൽ  കൊണ്ടവൻ അമ്മ അമ്മ എന്ന് പറഞ്ഞു തുള്ളിച്ചാടും!
അമ്മ വന്ന് മുത്തം നൽകും, 
സമ്മാനമായ് കളിപ്പാട്ടങ്ങളും പാപ്പവും കിട്ടുന്നത് കിട്ടുവിൻ സന്തോഷം

ജീ ആർ കവിയൂർ 
23 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത