🚜 മഞ്ഞ മഞ്ഞ ജെസിബി 🚜
🚜 മഞ്ഞ മഞ്ഞ ജെസിബി 🚜
(കുട്ടി പാട്ട്)
ഉരുണ്ടുരുണ്ടു വരുന്നുണ്ടേ...
ഉരുകും വെയിലിലും വരുന്നുണ്ടേ,
ഉറഞ്ഞു പെയ്യും മഴയത്തും!
പീപ്പീ ഹോണും അടിച്ചുകൊണ്ട്,
ഉഷാറിലവൻ വരുന്നുണ്ടേ!
മഞ്ഞക്കുപ്പായമിട്ടൊരു മൺതിന്നുമീ ജെസിബി!
ഓടിയോടി വരുമ്പോൾ നിനക്ക്,
ദാഹം മാറ്റാൻ ഡീസൽ വേണോ?
വലിയ ചക്രം കറക്കിക്കൊണ്ട്,
ഡിം അടിച്ചു നീ കാട്ടുന്നുണ്ടോ?
വണ്ടിയിലൊക്കെ മണ്ണു കോരി,
വമ്പൻ പണി നീ ചെയ്യുമ്പോൾ,
എല്ലാരോടും സ്നേഹമുള്ളൊരു
നമ്മടെ സ്വന്തം ജെസിബി!
വഴി വെട്ടാനും കുഴി കുത്താനും,
വഴിയിലെ തടസ്സങ്ങൾ മാറ്റാനും,
ഇരുമ്പുകൈകൾ വിയർപ്പൊഴുക്കും,
വീരനാണീ ജെസിബി!
നിന്നെക്കാണുമ്പോൾ എന്തൊരു സന്തോഷം...
അയ്യയ്യാ ജെസിബി... അണ്ണൻ സൂപ്പർ ജെസിബി!
ജീ ആർ കവിയൂർ
06 06 2026
( തിരുവല്ല , കവിയൂർ)
Comments