കിട്ടുക്കുട്ടന് കഥവേണം പാട്ടുവേണം

 കിട്ടുക്കുട്ടന് കഥവേണം പാട്ടുവേണം




കിട്ടുവിന്നുണർന്നാലുടൻ കേൾക്കണം പാട്ടുകൾ,
കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ കരഞ്ഞു പായുമവൻ.

കഴിക്കുന്ന നേരത്തും கதைവേണം പാട്ടു വേണം,
കൺപൂട്ടി ഉറങ്ങാനും കവിത തൻ ഈണം വേണം.

കണ്ണഞ്ചും ചലച്ചിത്ര കാഴ്ചകൾ കാട്ടാതെ,
കൺകുളിർമ്മയേകുന്ന കഥ ചൊല്ലിക്കാത്തീടും അപ്പൂപ്പൻ.

കടലിന്റെ, പുഴയുടെ, അരുവികളുടെ, കായലുടെ,
കുയിലിന്റെ, കൊക്കിന്റെ കഥകളും കേൾക്കും പിന്നെ,
കളിയിൽ പ്രിയമാം ജെസിബിയും ഓട്ടോയും ട്രെയിനുമായി നീങ്ങും ദിനം,

കണ്ണുകൾ പൊലിഞ്ഞീടും കനൽകാഴ്ചകൾ മാറ്റുക,
കണ്ണിന്നുണർവേകും കുളിർകാഴ്ചകൾ നൽകുക.

കിട്ടു വളരട്ടെ കൗതുകത്തോടെ കളിയും ചിരിയുമായി!

ജീ ആർ കവിയൂർ 
25 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത