🛺 ഒറ്റക്കണ്ണൻ ഓട്ടോച്ചേട്ടൻ: കുരുന്നുകൾക്കായി ഒരു കുട്ടിപ്പാട്ട് 🛺


🛺 ഒറ്റക്കണ്ണൻ ഓട്ടോച്ചേട്ടൻ: കുരുന്നുകൾക്കായി ഒരു കുട്ടിപ്പാട്ട് 🛺

വിദേശത്തുനിന്നും നാട്ടിലെത്തുന്ന കുരുന്നുകൾക്ക് നമ്മുടെ നാട്ടിൻപുറങ്ങളിലെ ഓട്ടോറിക്ഷകൾ എപ്പോഴും ഒരു അത്ഭുതക്കാഴ്ചയാണ്. കാനഡയിലെ വൻനഗരങ്ങളിൽ നിന്നും മാറി, കേരളത്തിന്റെ മണ്ണിലേക്ക് എത്തിയപ്പോൾ എന്റെ കൊച്ചുമക്കളായ ദക്ഷുവിനും കിട്ടുവിനും ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായി മാറിയത് ഈ മൂന്നുചക്ര വാഹനമാണ്. 

എപ്പോഴും ഓട്ടോറിക്ഷകളെ കൗതുകത്തോടെ നോക്കിനിൽക്കുന്ന അവരുടെ ആ കുഞ്ഞു സന്തോഷം കണ്ടപ്പോൾ ഒരു മുത്തശ്ശന്റെ മനസ്സിൽ വിരിഞ്ഞ വരികളാണിത്. കുട്ടികൾക്ക് എളുപ്പത്തിൽ പാടിനടക്കാൻ പാകത്തിൽ ലളിതമായ താളത്തിൽ കുറിച്ചത്...

കവിതാ വരികൾ:

മൂന്നു ചക്രത്തിലുരുണ്ടുരുണ്ട്...
മൂളിപ്പറന്നു വരുന്നുണ്ടേ!
ഒറ്റക്കണ്ണൻ ഓട്ടോച്ചേട്ടൻ,
കീ കീ പീപ്പീ ഹോണും അടിച്ച്,
പുവ്വാം പുവ്വാം എന്ന് കരഞ്ഞ്,
ഉഷാറിലവൻ വരുന്നുണ്ടേ!

ചേട്ടനും ചേച്ചിയും കൂട്ടുകാരും,
പള്ളിക്കൂടത്തിൽ പോകുമ്പോൾ,
ടാറ്റാ തന്നു വിളിച്ചുകൊണ്ട്,
കൂട്ടായി വരും ഓട്ടോച്ചേട്ടൻ!
എല്ലാരോടും സ്നേഹമുള്ളൊരു,
നമ്മടെ സ്വന്തം ഓട്ടോച്ചേട്ടൻ!

ഒറ്റയ്ക്കുള്ളവർക്കൊരു തുണയായി,
ചന്തയ്ക്കും ആശുപത്രിയ്ക്കും,
ഓടിയോടി നടക്കുന്നേരം,
ദാഹിച്ചു നിന്ന് അണയ്ക്കുമ്പോൾ,
പാവം ചേട്ടൻ പെട്ടെന്ന്,
പെട്രോൾ കുടിച്ചു തളർച്ച മാറ്റും!

ചേട്ടനും ചേച്ചിയും കൂട്ടുകാരും,
പള്ളിക്കൂടത്തിൽ പോകുമ്പോൾ,
ടാറ്റാ തന്നു വിളിച്ചുകൊണ്ട്,
കൂട്ടായി വരും ഓട്ടോച്ചേട്ടൻ!

എന്നും ഓട്ടോച്ചേട്ടനെ കണ്ടില്ലേൽ,
കിട്ടുവിനും ദക്ഷുവിനും വിഷമമാണ്!
ഓട്ടോ അണ്ണൻ... ഹായ് ഓട്ടോ അണ്ണൻ!
സൂപ്പർ അണ്ണൻ... നമ്മടെ ഓട്ടോ അണ്ണൻ!

ജീ ആർ കവിയൂർ 
07 06 2026
(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത