കാൽപ്പന്തിൻ്റെ സുവർണ്ണ നിമിഷങ്ങൾ

കാൽപ്പന്തിൻ്റെ സുവർണ്ണ നിമിഷങ്ങൾ



കണ്ണും കണ്ണും
കാതും കാതും
കാത്തിരുന്നു
കോപ്പ ആരുടെ
കയ്യിലാകുമെന്ന്?

ലോകകപ്പ് തിളങ്ങുന്നേ
ആവേശം മുറുകുന്നേ
കാൽപ്പന്തുരുളുമ്പോൾ
ഹൃദയം തുടിക്കുന്നേ
ആരുടേതാകുമെന്ന്?

ഗാലറിയിൽ ആരവങ്ങൾ,
"അർജന്റീന... അർജന്റീന..." മുഴങ്ങുന്നേ!
മറുവശത്തുനിന്നുയരുന്നേ,
"ബ്രസീൽ... ബ്രസീൽ..." ഹുറേ ഹോ!

ഫൗൾ ഫൗൾ റെഫറി വിളിച്ചേ,
യെല്ലോ കാർഡും നീട്ടിപ്പിടിച്ചേ!
പെനൽറ്റി ബോക്സിൽ ശ്വാസമടക്കി,
goal... goal... ലക്ഷ്യം കുറിച്ചേ!

പോരാട്ടം കനക്കുന്നു
നെഞ്ചിടിപ്പേറുന്നു
അന്തിമ ഘട്ടത്തിൽ
നമ്മൾ ഒന്നാകുന്നു
സുവർണ്ണ നിമിഷത്തിൽ
പുതിയ ചരിത്രമെന്ന്!

ജീ ആർ കവിയൂർ 
27 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം