ഞാനെന്ന വേലിക്കപ്പുറം

 ഞാനെന്ന വേലിക്കപ്പുറം

ഞാനെന്ന വേലി പൊളിഞ്ഞിടുമ്പോൾ
നമ്മളെന്ന പൂന്തോട്ടം വിരിയും.

വിത്തിനുള്ളിൽ മറഞ്ഞിരിക്കും
വൻമരത്തിന്റെ സ്വപ്നങ്ങൾ.

തുള്ളിയായി ജനിച്ച ജലം
നദിയായി ഒഴുകിടുന്നു.

പിടിവാശികൾ ഉരുകുമ്പോൾ
ഹൃദയം വെളിച്ചമാകും.

അഹങ്കാരത്തിൻ ചങ്ങലകൾ
അഴിച്ചെറിഞ്ഞാൽ സ്വാതന്ത്ര്യം.

സ്നേഹമെന്ന കാറ്റിലാടി
ജീവിതം ഗീതമാകും.

ജീ ആർ കവിയൂർ 
02 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം