നീ നയിച്ചിടേണമേ

 നീ നയിച്ചിടേണമേ



നിൻ മിഴികളിൽ തുളുമ്പി നിൽക്കും
നിർമണികൾ ഉറഞ്ഞു ചിതറി കിടക്കും 
പളുങ്ക് പാത്രം പോലെ ഈ ജീവിത തരംഗം 
പിടിച്ചുലക്കുന്നു കടം കൊണ്ടയീ ജീവിതം

പഴുതുകൾ തേടി പടവുകൾ കയറി 
പടുത്തുയർത്തിയ മോഹ കൊട്ടാരം
പിടഞ്ഞു വീഴാതെ പാർത്തു കൊൾക 
പിടിതരാത്തൊരു പ്രപഞ്ച സത്യമേ 

ഇരുളലകൾ മൂടും വഴിത്താരയിൽ,
ഇടറാതെ താങ്ങണേ നിൻ കരങ്ങൾ.
തളരുമീ നെഞ്ചിലെ മോഹങ്ങളെല്ലാം,
തനിയെരിഞ്ഞു തീരും മുൻപേ വരേണേ.

വിധിയുടെ ചുവരിലെഴുതിയ കോലങ്ങൾ,
മായ്ച്ചു കളയുവാൻ ആരുമില്ലേ?
കാറ്റിലുലയുന്ന ദീപം കണക്കെയീ,
ജീവിത തോണി നീ നയിച്ചിടേണമേ 

ജീ ആർ കവിയൂർ 
01 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത