മൗനനിമഗ്നം
മൗനനിമഗ്നം
മനസ്സുണർന്ന നേരം മിഴികളിൽ
മൊഴിയായി നിൻ നാമം സിരകളിൽ
മധുരനോവു പകർന്നു അറിയാതെ
മിന്നി മറഞ്ഞു മോഹനമാം രൂപം
മാഞ്ഞു പോയ നിലാവിൻ്റെ അവസാനം
മഞ്ഞു പെയ്തു മുത്തായി നിന്നു ജലകണം
മന്ത്രമുഖരിതമായി നിറഞ്ഞു ചിദാകാശം
മാറ്റൊലി കൊണ്ടു ആത്മാവിന്നാഴങ്ങളിൽ
മൂലനാദം മുഴങ്ങി മൗനത്തിനുള്ളിൽ
മുക്തിവെളിച്ചം പടർന്നു ജീവാന്ത്യത്തിൽ
മഹിമയായി നിറഞ്ഞു സർവ്വാന്തരം
മായാതെ തുടർന്നു നിൻ സാന്നിധ്യം
മിഥ്യയൊക്കെയും മാഞ്ഞു മഹാശൂന്യത്തിൽ
മൗനനിമഗ്നനായി ലയിച്ചു ചൈതന്യത്തിൽ
മോക്ഷസാഗരം ചേർന്നു ആത്മാവിൽ
മംഗളമായി വിരിഞ്ഞു നിർവാണം
ജീ ആർ കവിയൂർ
28 06 2026
(തിരുവല്ല, കവിയൂർ)

Comments