അനന്തൻകാട്ടിലെ പത്മനാഭൻ
അനന്തൻകാട്ടിലെ പത്മനാഭൻ
"അല്ലയോ വിൽവമംഗലമേ, കേൾക്കുകീ വാക്ക്" എന്നൊരു നാദം,
അശരീരിയായി അന്തരീക്ഷത്തിൽ മുഴങ്ങി അന്ന്.
"അനന്തൻകാട്ടിൽ വരിക" എന്നൊരു ദിവ്യമാം മൊഴി,
അരുളിമറഞ്ഞുപോയ് മായയാൽ കൃഷ്ണൻ.
നിൻ പത്മ പാദത്തിൽ തൊഴുത് നിൽക്കുന്നേൻ
പത്മഭാ ഭഗവാനേ കാത്തുപരിലിക്കണേ
നിയമങ്ങൾ തെറ്റിച്ച് കോപത്താൽ ശകാരിച്ച നേരത്ത്,
രൂപം മറച്ചു മറഞ്ഞുപോയ നാഥൻ.
കാടുകൾ താണ്ടി പാദങ്ങൾ നോവവേ,
കണ്ണീരണിഞ്ഞു ഭഗവൽ നാമം ജപിച്ചു സ്വാമിയാർ.
ഇലുപ്പമരത്തിന്റെ ചുവട്ടിൽ ഒടുവിൽ ഇതാ,
കുസൃതികൾ കാട്ടിയ ബാലനെ കണ്ടു.
വൃക്ഷം പിളർന്നൊരു ശബ്ദത്തിൻ കൂടെയതാ,
വിശ്വരൂപം പൂണ്ടു മുന്നിൽ തെളിഞ്ഞു.
"ആരാധിക്കാൻ എനിക്കാവില്ലീ വലിയ രൂപം ഭഗവാനേ,
ചെറുതാവുകേ നാഥാ".
ദാസന്റെ ഭക്തിതൻ പ്രാർത്ഥന കേട്ടതാ,
ശാന്തനായ് മാറി അനന്തശയനത്തിലായ്.
മൂന്നു വാതിലിലൂടെ കാണുന്ന രൂപമായ്,
അനന്തപുരിയിൽ വാഴുന്നു നാഥൻ.
വിൽവമംഗലത്തിന്റെ പുണ്യമേ, എന്നുമീ,
പത്മനാഭസ്വാമിയായ് ഞങ്ങളെയും കാത്തുപാലിക്കണേ!
ജീ ആർ കവിയൂർ
11 06 2026
( കവിയൂർ, തിരുവല്ല)
Comments