ദോശ നല്ല ദോശ! (കുട്ടിപ്പാട്ട്)

അമ്പിളിയും ദോശയും: കുട്ടികൾക്കായി ഒരു കൊച്ചു ദോശപ്പാട്ട്!

### ദോശ നല്ല ദോശ! (കുട്ടിപ്പാട്ട്)

പല്ലവി:
ആഹാ! അമ്പിളി വട്ടത്തിലതാ,
വാനിലൊരു മീശയില്ലാ ദോശ!
തിന്നുവാൻ ഞാൻ കൈനീട്ടി,
അമ്മ തന്നൊരു നല്ല ദോശ!

ആഹാ ദോശ നല്ല ദോശ,
മണം പരക്കും നല്ല ദോശ!

ചരണം 1:
ആശയെനിക്കേറെയുണ്ട്,
വലുതായി മീശയും വെച്ചിട്ട്,
ജോലി ചെയ്ത് കീശയിലെ,
കാശുകൊടുത്തു തിന്നണം ദോശ!

ചരണം 2:
കിട്ടുവിനും ദക്ഷുവിനും,
ഇഡ്ഡലിയാണ് ഏറെ ഇഷ്ടമെങ്കിലും,
കാണുമ്പോൾ വേണം അവർക്കും,
ചൂടുപറക്കും ദോശപ്പാപ്പം!

ആഹാ ദോശ നല്ല ദോശ,
വയറു നിറയ്ക്കും നല്ല ദോശ!

ചരണം 3:
ചുവന്ന ചട്ണിയും സാമ്പാറും,
കൂട്ടി കഴിക്കാൻ എന്തു രസം!
മൊരുമൊരൂന്നിരിക്കും ദോശയിതാ,
നാവിലിറങ്ങുമ്പോൾ നല്ല സുഖം!

കല്ലിൽ ഒഴിച്ചു പരത്തുമ്പോൾ,
'ഇസ് ഇസ്' ശബ്ദം കേൾക്കാല്ലോ,
നെയ്യും തൂവി ചുട്ടെടുക്കും,
തട്ടുദോശ തന്നെയെനിക്കിഷ്ടം!

ആഹാ ദോശ നല്ല ദോശ,
നെയ്യ് മണക്കും നല്ല ദോശ!

 ജി ആർ കവിയൂർ
08-06-2026
 (കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത