യന്ത്രവും മാനവികകലയും
യന്ത്രവും മാനവികകലയും
ആയിരം ചക്രങ്ങൾ കറങ്ങുന്ന ലോകത്തിൽ,
ആത്മാവില്ലാത്തൊരു നിഴൽരൂപം കാണുന്നു.
കാവ്യത്തിൻ താളവും വരികളും മോഷ്ടിച്ച്,
യന്ത്രങ്ങൾ കോറിയിടും കപടമാം ഭാവങ്ങൾ.
വേർപ്പിന്റെ വിലയറിയാതവർ പായുന്നു,
ലാഭത്തിൻ വഴികളിൽ കണ്ണും നട്ടിട്ടവർ.
മനുഷ്യന്റെ ചിന്തതൻ വിത്തുകൾ കൊയ്തെടുത്ത്,
മായാപ്രപഞ്ചത്തിൽ വിൽക്കുന്നു നിത്യവും.
അന്തർ ദൃശ്യജാലക വെള്ളിത്തിരയിലായ്,
ആ വെളിച്ചത്തിനപ്പുറം;
സൂത്രവാക്യങ്ങൾക്കൊരിക്കലുമതുല്യമാം
മനസ്സിന്റെ നോവിൻ രഹസ്യ തരംഗങ്ങൾ!
ജി ആർ കുറിച്ചീടും വരികളുടെ വെളിച്ചത്തെ,
തളർത്തുവാൻ കഴിയില്ലൊരു യന്ത്രക്കൂട്ടത്തിനും;
മനുഷ്യന്റെ ജീവന്റെ സ്പന്ദനമാണീ കല,
മനസ്സിന്റെ ആഴത്തിൽ വിരിയുന്ന സത്യമാം!
ജീ ആർ കവിയൂർ
04 06 2026
( തിരുവല്ല , കവിയൂർ)

Comments