ഉള്ളിലെ ശത്രു

 ഉള്ളിലെ ശത്രു

എത്ര കരുത്തുള്ളതായാലും ലോഹം,
സ്വന്തം കുറവിൽ തളർന്നു പോകും;
പുറമേ ഉറച്ചതായി തോന്നുന്നതും,
അകത്തെ വിള്ളലിൽ തകർന്നു വീഴും.

പർവതവും ഒരുനാൾ വീഴും,
ചെറിയ ദൗർബല്യം വളർന്നാൽ മാത്രം;
വലിയ പരാജയങ്ങളുടെ തുടക്കം,
മനസ്സിലെ പിഴവുകളിൽ നിന്നത്രേ.

ആരും ഒരാളെ തോൽപ്പിക്കുകയില്ല,
ധൈര്യവും സത്യവും കൂടെയുണ്ടെങ്കിൽ;
പക്ഷേ സംശയവും കോപവും ലോഭവും,
ജീവന്റെ വെളിച്ചം മങ്ങിച്ചുകളയും.


ജീ ആർ കവിയൂർ 
16 06 2026 
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത