തിത്തിതാര തിത്തിതൈ - രാമപുരത്ത് വാര്യർ സ്മരണിക

 തിത്തിതാര തിത്തിതൈ -
 രാമപുരത്ത് വാര്യർ സ്മരണിക



രാമപുരത്തിൻ തിളങ്ങും വിളക്കായ് 
കൈരളി മടിയിൽ പിറന്ന കവി,
ദാരിദ്ര്യ നൊമ്പര കൈപ്പുകൾ കുടിച്ചും 
കാവ്യ പ്രപഞ്ചത്തിൽ വിസ്മയമായി.

മാർത്താണ്ഡവർമ്മ തൻ ചാരെ അണഞ്ഞു 
വഞ്ചിയിൽ യാത്ര തിരിക്കും നേരം,
രാജാവിൻ മാനസേ ഈണങ്ങൾ മീട്ടി 
വഞ്ചിപ്പാട്ടെന്നൊരു ശൈലി തീർത്തു.

തിത്തിതാര തിത്തിതൈ തിതൈ തകതോ!
ഓതിത്തതാര തിത്തിതൈ തിതൈ തകതോ!
തിത്തിതാര തിത്തിതൈ തിതൈ തകതോ!
ഓതിത്തതാര തിത്തിതൈ തിതൈ തകതോ!

ഭാഗവതത്തിലെ പവിത്രമാം കഥയെ 
താളത്തിൽ കോർത്തൊരു കുചേലവൃത്തം,
ലളിതമാം ശൈലിയും നാടൻ ഭാവവും 
കേരള നാട്ടിലാകെ തരംഗമായി.

ദരിദ്രനാം കുചേലൻ കൃഷ്ണനെ കാണാൻ 
അവിലുമായി ചെന്നാ സവിധേ നിൽക്കേ,
ആത്മാവിൻ സൗഹൃദ ഭാവന മുഴുവൻ 
വാര്യർ തൻ വരികളിൽ ദൃശ്യമായി.

തിത്തിതാര തിത്തിതൈ തിതൈ തകതോ!
ഓതിത്തതാര തിത്തിതൈ തിതൈ തകതോ!
തിത്തിതാര തിത്തിതൈ തിതൈ തകതോ!
ഓതിത്തതാര തിത്തിതൈ തിതൈ തകതോ!

അഷ്ടപതിയും നൈഷധ കാവ്യവും 
തിരുവാതിര തൻ മനോഹര പാട്ടും,
കൈരളിക്ക് നിത്യ സമ്മാനമായ് നൽകി 
മലയാള കാവ്യലോകം കീഴടക്കി.

ഓതിത്തതാര തിതിത്തൈ തിതകതോ 
എന്നാ വായ്ത്താരി മുഴങ്ങും കാലം,
രാമപുരത്ത് വാര്യർ തൻ നാമധേയം 
മനസ്സുകളിൽ വാഴും മായാതെ നിത്യം.

രചന: 
ജി ആർ കവിയൂർ
28 05 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത